തിരുവല്ല> തിരുവല്ല നഗരസഭ ഭരണം വർഷങ്ങൾക്ക് ശേഷം എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച സ്വതന്ത്ര അംഗം ശാന്തമ്മ വർഗീസ് നഗരസഭാ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു.
ബിജെപി അംഗം രാഹുൽ ബിജു യുഡിഎഫിന് അനൂകൂലമായി വോട്ടു ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് ഐ യിലെ അനു ജോർജിനും ശാന്തമ്മ വർഗീസിനും 16 വോട്ടുകൾ വീതം നേടി. ടോസിലൂടെയാണ് ശാന്തമ്മ വർഗീസ് തെരെഞ്ഞെടുക്കപ്പെട്ടത്.
39 അംഗ കൗൺസിലിൽ എൽഡിഎഫ് - 16, യുഡിഎഫ് 15, ബിജെപി 7, എസ്‌ഡിപിഐ 1 എന്നിങ്ങനെ യാണ് കക്ഷി നില. ഇതിൽ ഒരു ബിജെപി അംഗം യുഡിഎഫിന് ന് അനുകൂലമായി വോട്ടു ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..