23 December Monday

വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

തിരുവനന്തപുരം: വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം ന​​ഗരസഭയ്ക്ക് ലഭിച്ചു. ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്തെന്നും ആ സേവനങ്ങൾക്കെല്ലാം ചേർത്ത് ലഭിച്ച അം​ഗീകാരമാണിതെന്നും മേയർ ആര്യ രാജേന്ദ്രൻ പറ‍ഞ്ഞു.

വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ ചേർത്ത് നിർത്തേണ്ടവരാണ് അവരെന്നും ആര്യ കൂട്ടിച്ചേർത്തു.

"വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നാണ് കരുതുന്നത്. തീർച്ചയായും ഏറ്റവും അഭിമാനകരമായ നേട്ടമാണ് നമുക്ക് ഉണ്ടായിട്ടുള്ളത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കി വയോജനങ്ങൾക്ക് മികച്ച ജീവിതാനുഭവങ്ങളും ഉയർന്നജീവിത നിലവാരവും ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. വയോജനസൗഹൃദ നഗരമെന്ന ഖ്യാതിയിലേക്ക് കൂടെ നമുക്ക് ഒരുമിച്ചുയരാം. നമ്മുടെ നഗരത്തിനൊപ്പം അവരും സ്മാർട്ട് ആകട്ടെ." മേയർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top