തിരുവനന്തപുരം > തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ശനി രാത്രി 10 മുതലാണ് സമരം ആരംഭിച്ചത്. കേന്ദ്ര ലേബർ കമീഷണരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടന്നെങ്കിലും ശമ്പള പരിഷ്‌കരണം നടത്താനോ ബോണസ് തീരുമാനിക്കാനോ മാനേജ്മെന്റ് തയ്യാറായില്ല. തുടർന്നാണ് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ സമരം നടത്താൻ തീരുമാനിച്ചത്. പണിമുടക്കിനെത്തുടർന്ന് സർവീസുകൾ വൈകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..