21 December Saturday

സഹപ്രവർത്തകയെ പീഡിപ്പിച്ച എസ്‌ഐ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തിരുവനന്തപുരം> സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം ജെഎഫ്‌സിഎം (നാല്‌) കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. പൊലീസ്‌ മേധാവിയുടെ നിർദേശ പ്രകാരം കേസ്‌ ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം യൂണിറ്റിന്‌ കൈമാറി.

വനിതാ സിവിൽ പൊലീസ്‌ ഓഫീസറാണ്‌ വിൽഫറിനെതിരെ പരാതി നൽകിയത്‌. ജോലിസ്ഥലത്തെ പരിചയം ഉപയോഗപ്പെടുത്തി വീട്ടിൽ എത്തിയായിരുന്നു പീഡനം. അസുഖബാധിതയായിരുന്ന തന്നെ കാണാൻ എത്തിയ സമയത്ത്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ്‌ പരാതി. രണ്ടുദിവസം മുമ്പാണ്‌ പരാതിക്കാസ്‌പദമായ സംഭവം. ബുധനാഴ്‌ചയാണ്‌ ഇവർ പരാതി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top