22 December Sunday

സിംഗപ്പൂർ ഇൻ്റർനാഷണൽ റോബോട്ടിക്‌സ് ചലഞ്ചിൽ തിളങ്ങി തിരുവനന്തപുരത്തെ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

തിരുവനന്തപുരം > സിംഗപ്പൂരിൽ വെച്ച് നടന്ന ഇൻ്റർനാഷണൽ റോബോട്ടിക്‌സ് ചലഞ്ചിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് തിരുവനന്തപുരത്തെ നഗരത്തിലെ പത്തു വിദ്യാർത്ഥികൾ. സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) ഡബ്ല്യുഇഎഫ്എ റോബോട്ടിക്‌സ് സിംഗപ്പൂരുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് സ്റ്റം റോബോട്ടിക്‌സ് ഇൻ്റർനാഷണലിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം നേടിയത്.

സ്റ്റം റോബോട്ടിക്‌സ് ഇന്റർനാഷണൽ സ്ഥാപകൻ എ എച്ച് രാജശേഖരൻ്റെ നേതൃത്വത്തിൽ അലക്സാണ്ടർ ജെറി മാത്യു, നീരജ് ആർ നായർ, ഭരത് കുമാർ അരവിന്ദ്, നിവേദിത് ജെ ബി, മുഹമ്മദ് യഹ്യ അനസ്, ആദിത് നായർ, ഇന്ദ്രതീർഥ് വി പി, സിദ്ധാന്ത് എസ് നായർ, ആൽവിൻ അജീഷ്, മാനവ് നായർ എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്. ഓൺലൈൻ വഴി നടത്തിയ ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചാണ് ഇവർ കഠിനമായ സിംഗപ്പൂരിലെ വെച്ച് നടന്ന  രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടിയത്.

അഞ്ച് അംഗങ്ങൾ അടങ്ങിയ "റോബോ മാസ്റ്റേഴ്‌സ്", "റോബോ മൈൻഡ്‌സ്" എന്നീ രണ്ട് ടീമികളിൽ മത്സരിച്ചത്. ഓട്ടോണമസ് ചലഞ്ച്, പൈലറ്റ് ചലഞ്ച് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് രണ്ടാം റൗണ്ടിൽ മത്സരിച്ചത്. ലോകമെമ്പാടുമുള്ള 35-ലധികം ടീമുകൾ മത്സരിച്ച ഈ ഇനങ്ങളിൽ മൂന്നാം സ്ഥാനവും, നാലാം സ്ഥാനവും തിരുവനന്തപുരത്തെ ഈ വിദ്യാർത്ഥി ടീമുകൾ നേടി.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top