19 December Thursday

തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

തിരുവനന്തപുരം > തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 37 ലക്ഷത്തിലേക്ക്. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു എന്നാണ് ഔദ്യോ​ഗിക കണക്ക്. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം 5 ലക്ഷം, 2 ലക്ഷം, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. വ്യാജ ലോട്ടറി വിൽപ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടിയാണ് അവബോധ പ്രചരണം. ഹിന്ദി, തമിഴ് ഭാഷകളിലും വ്യാജ ലോട്ടറിക്കെതിരേയുള്ള പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top