28 December Saturday

മന്ത്രിസ്ഥാനമില്ലെങ്കിൽ യുഡിഎഫിലേക്ക്‌ പോകുമെന്ന വാർത്തകൾ തെറ്റ്‌: 
തോമസ്‌ കെ തോമസ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

തകഴി
മന്ത്രിസ്ഥാനമില്ലെങ്കിൽ യുഡിഎഫിലേക്ക്‌ പോകുമെന്ന വാർത്തകൾ തെറ്റാണെന്ന്‌ തോമസ്‌ കെ തോമസ്‌ എംഎൽഎ. എൻസിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കണമെന്നേയുള്ളൂ. മന്ത്രിയാക്കണമെന്ന്‌ ആരോടും ആവശ്യപ്പെട്ടിട്ടില്ല.

   രണ്ടര വർഷത്തിനുശേഷം മന്ത്രിസ്ഥാനം പങ്കിടണമെന്നത് നേരത്തെയുള്ള തീരുമാനമാണ്. മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎസ്ഥാനം രാജിവയ്‌ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. മന്ത്രി മാറണമെന്ന്‌ ശരദ് പവാർ എ കെ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപിയുടെ തീരുമാനം അറിയിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്‌– അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top