തിരുവനന്തപുരം
വ്യവസായ വകുപ്പ് കിൻഫ്രയുടെ നേതൃത്വത്തിൽ സ്ഥാപിച്ച തോന്നയ്‌ക്കൽ മിനി വ്യവസായ പാർക്ക് സജ്ജം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ തോന്നയ്‌ക്കലിൽ 7.48 ഏക്കറിലെ പാർക്കിന്റെ അവസാനഘട്ട പ്രവൃത്തി പുരോഗമിക്കുന്നത്. ഈ മാസംതന്നെ വ്യവസായങ്ങൾക്ക് ഭൂമി അലോട്ട് ചെയ്‌ത് തുടങ്ങും. 30 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അഞ്ഞൂറോളം തൊഴിലവസരം സൃഷ്ടിക്കും. മലിനീകരണം ഇല്ലാത്ത ജനറൽ കാറ്റഗറിയിലുള്ള വ്യവസായങ്ങളാണ് ഇവിടെ ആരംഭിക്കാനാവുക. റോഡ്, ജലം, വൈദ്യുതി,സെക്യൂരിറ്റി, സ്‌ട്രീറ്റ് ലൈറ്റ് അടക്കമുള്ള സൗകര്യം പൂർത്തിയായി. ഒരു വർഷത്തിനുള്ളിൽ കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് പൂർണ സജ്ജമാകും.
കഴക്കൂട്ടം സഹകരണ സ്‌പിന്നിങ് മില്ലിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ ഒമ്പത് കോടി രൂപ മുടക്കിയാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. കിൻഫ്രയുടെ കൊച്ചി പെട്രോകെമിക്കൽ പാർക്ക്, പാലക്കാട്ടെയും മട്ടന്നൂരിലെയും പാർക്ക് എന്നിവിടങ്ങളിലും അലോട്ട്‌മെന്റ് പുരോഗമിക്കുകയാണ്. സംരംഭങ്ങൾക്കായി കൈമാറുന്ന ഭൂമിയുടെ ലീസ് പ്രീമിയം തവണകളായി അടയ്‌ക്കാനും സൗകര്യമുണ്ട്.
ഫോൺ: 0471 2726585, 8714844470
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..