23 December Monday

തോപ്പില്‍ ഭാസി ജന്മശതവര്‍ഷാഘോഷം ജൂലൈ 18ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

തിരുവനന്തപുരം > കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി തോപ്പില്‍ ഭാസി ജന്മശതവര്‍ഷാഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 18 ന് നടക്കുന്ന ജന്മശതവര്‍ഷാഘോഷം സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എം എ ബേബി ഉദ്ഘാടനം ചെയ്യും.

വെഞ്ഞാറമൂട് എസ് എച്ച് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ എ എ റഹിം എംപി മുഖ്യാതിഥിയായിരിക്കും. ഡി കെ മുരളി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കെ സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍, സുനില്‍ പി ഇളയിടം, സി പി അബൂബക്കര്‍, പ്രൊഫ. വി എന്‍ മുരളി, ഡോ. എ ഷീല, വി എസ് ബിന്ദു, ഡോ. എം എ സിദ്ദിഖ്, ഡോ. സീമ ജെറോം എന്നിവര്‍ സംസാരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top