08 September Sunday

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ച സാഹചര്യത്തിൽ അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകുമെന്ന്‌ തദ്ധേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്. തുക തിരികെ നൽകുമെന്ന കാര്യം ഫെയ്‌സ്‌ബുക്ക്‌ വീഡിയോയിലൂടെയാണ്‌ മന്ത്രി അറിയിച്ചത്‌. പുതിയ ഫീസിന്‌ 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും എന്ന കാര്യവും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി തന്നെയായിരുന്നു അറിയച്ചത്‌. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്ത് 1 മുതൽ നിലവിൽ വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

Also Read:      
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു: പുതിയ നിരക്ക് ആഗസ്ത് 1 മുതൽ

ഒടുക്കിയ അധിക തുക തിരിച്ചുനൽകന്നതിന്‌ കെ സ്മാർട്ട് വഴിയും ഐ എൽ ജി എം എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കുമെന്നും മരന്തി അറിയിച്ചു. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓണലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.–- എം ബി രാജേഷ്‌ ഫെയ്‌സ്‌ബുക്കിൽ എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top