22 December Sunday

മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണം: കേരള യുക്തിവാദിസംഘം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

കൊച്ചി
മുനമ്പം ഭൂമിതർക്കം മതപ്രശ്നമായി വഴിതിരിച്ചുവിട്ട് മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് കേരള യുക്തിവാദിസംഘം  ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

യുക്തിരേഖ എഡിറ്റർ അഡ്വ. രാജഗോപാൽ വാകത്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി തങ്കപ്പൻ അധ്യക്ഷനായി. അഡ്വ. കെ എൻ അനിൽകുമാർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി എ ഒ ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ശൂരനാട് ഗോപൻ, സന്തോഷ് മാനവം, പി ഇ സുധാകരൻ, ഇ കെ ലൈല, ടി എസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top