29 October Tuesday

തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു ; 40 മെഗാവാട്ട് വൈദ്യുതി ഗ്രിഡിലേക്ക്

കെ ടി രാജീവ്Updated: Tuesday Oct 29, 2024

ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ


ലോവർപെരിയാർ( ഇടുക്കി)
പെരിയാറിന്റെ നദീതടത്തിലെ 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമുപയോഗിച്ച് 30ഉം 10ഉം മെഗാവാട്ട്‌ ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളുപയോഗിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ്‌ പദ്ധതി. യുഡിഎഫ് ഭരണകാലത്ത് സ്‌തംഭിപ്പിച്ച പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമായത്.

കാഞ്ഞിരവേലി നീണ്ടപാറ പവർഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്വിച്ച്ഓൺ ചെയ്‍തു. മന്ത്രി കെ കൃഷ്‍ണൻകുട്ടി അധ്യക്ഷനായി. മന്ത്രി റോഷി അ​ഗസ്റ്റിനും പങ്കെടുത്തു. ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലാണ് പദ്ധതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top