28 October Monday
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വർഷം 99 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ; തൊട്ടിയാര്‍ പദ്ധതി ഇന്ന്‌ നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

തൊട്ടിയാർ പവർ പ്ലാന്റിലെ ടർബെെൻ ഷാഫ്റ്റ് കപ്ലിങ്‌ ചേംബർ


ഇടുക്കി
വർഷം 99 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പാക്കാൻ ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി തിങ്കൾ പകൽ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ലോവർ പെരിയാർ ജലവൈദ്യുതി പദ്ധതി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി എന്നിവർ മുഖ്യാതിഥികളാകും.

ഇടുക്കി ജില്ലയിലെ മന്നാക്കണ്ടം വില്ലേജിൽ നീണ്ടപാറയിലാണ് തൊട്ടിയാർ പവർഹൗസ്  സ്ഥാപിച്ചിട്ടുള്ളത്. 88 കോടി രൂപയാണ് നിർമാണച്ചെലവ്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ അളവിൽ ജലം മതി. ഉൽപ്പാദന ശേഷമുള്ള ജലം പെരിയാറിലേക്ക് ഒഴുക്കും. 30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്‌.

വർഷം 99 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി
പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ വെള്ളമാണ് 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതിക്കായി ഉപയോഗിക്കുന്നത്‌.  30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്‌. 99 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി  പ്രതിവർഷം നിലയത്തിൽ‍നിന്ന്‌ ലഭിക്കും.
വാളറയിൽ ദേവിയാറിനുകുറുകെ സ്ഥാപിച്ച തടയണയും അനുബന്ധ ജലാശയവുമാണ് പദ്ധതിയുടെ ഊർ‍ജ സ്രോതസ്‌. 222 മീറ്റർനീളവും ഏഴര മീറ്റർ ഉയരവുമുള്ള തടയണയുടെ സഹായത്തോടെ സംഭരിക്കുന്ന ജലം 60 മീറ്റർ നീളമുള്ള കനാലിലൂടെയും തുടർന്ന് 199 മീറ്റർ നീളമുള്ള ടണലിലൂടെയും പ്രവഹിച്ചാണ് 1252 മീറ്റർ നീളമുള്ള പെൻ‍സ്റ്റോക്കിലെത്തുക. 474.3 മീറ്റർ ഉയരത്തിൽനിന്ന്‌ പെൻസ്റ്റോക്കിലൂടെഅതിശക്തിയായി പ്രവഹിക്കുന്ന ജലം പവർഹൗസിലെ വെർ‍ട്ടിക്കൽ ഷാഫ്റ്റ് പെൽട്ടൺ‍ ടർ‍ബൈനുകളെ ചലിപ്പിക്കും.

ഉൽപ്പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്കുതന്നെ ഒഴുക്കിവിടും. 188 കോടി രൂപയാണ് നിർ‍മാണച്ചെലവ്. രണ്ട് ജനറേറ്ററുകൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 11 കെവി / 220 കെവി ട്രാൻ‍സ്ഫോർ‍മറുകളിലൂടെ കടന്ന് സ്വിച്ച് യാർ‍ഡിലെത്തി ലോവർ പെരിയാർ -ചാലക്കുടി 220 കെവി ലൈനിലേക്ക് പ്രവഹിക്കും. നിർ‍മാണം അവസാനഘട്ടത്തിലെത്തി നിൽ‍ക്കുന്ന 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ‍ വിപുലീകരണ പദ്ധതികൂടി പ്രവർ‍ത്തനക്ഷമമാകുന്നതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതി പുതുതായി എത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top