23 December Monday

തൊട്ടിയാർ പദ്ധതി ഊർജമേഖലയിലെ പ്രധാന ചുവടുവയ്‌പ് : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


തിരുവനന്തപുരം
ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ നടത്തിയ  ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.

ഇടുക്കി ജില്ലയിലെ മുടങ്ങിക്കിടന്ന പദ്ധതി തിങ്കളാഴ്ച യാഥാർഥ്യമാകും. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 ദശലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുമുള്ള പദ്ധതി 2009ലാണ് നിർമാണം തുടങ്ങിയത്. എന്നാൽ, സാങ്കേതിക കാരണത്താൽ നിർത്തിവയ്‌ക്കേണ്ടി വന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം പുനരാരംഭിക്കാൻ നടപടി വേഗത്തിലാക്കി. 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇതിൽ 10 മെഗാവാട്ടിന്റെ ജനറേറ്റർ ജൂലൈ 10 മുതലും 30 മെഗാവാട്ടിന്റെ ജനറേറ്റർ സെപ്തംബർ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ച്‌ പൂർണശേഷിയിൽ പ്രവർത്തിക്കുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top