23 November Saturday
50 രൂപ തൊഴിലാളിയും തുല്യതുക സർക്കാരും 
പ്രതിമാസം പദ്ധതിയിൽ നിക്ഷേപിക്കും

തൊഴിലുറപ്പ്‌ ക്ഷേമനിധി 
രജിസ്‌ട്രേഷൻ ഉടൻ

പ്രത്യേക ലേഖകൻUpdated: Tuesday Jul 30, 2024

തിരുവനന്തപുരം> തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമനിധി രജിസ്‌ട്രേഷനും പണമടയ്‌ക്കാനുള്ള നടപടികളും  ഉടൻ ആരംഭിക്കും. സോഫ്‌റ്റ്‌വെയർ നിർമാണ ജോലികൾ സി ഡിറ്റിൽ അന്തിമഘട്ടത്തിലാണ്‌. തദ്ദേശ സ്ഥാപനങ്ങൾ വഴി ഓൺലൈനായി രജിസ്‌റ്റർ ചെയ്യാനും പണം അടയ്‌ക്കാനുമാകും. വിവരശേഖരണം പൂർത്തിയായി.

പൂർണമായും സംസ്ഥാന സർക്കാർ പദ്ധതിയായ ക്ഷേമനിധിയിലേക്ക്‌ സർക്കാരിന്റെയും അംഗത്തിന്റെയും വിഹിതമാണ്‌ ഉപയോഗിക്കുക. പെൻഷൻ, വിദ്യാഭ്യാസം– -വിവാഹം ഉൾപ്പെടെ വിവിധ സഹായങ്ങൾ ഉൾപ്പെട്ടതാണ്‌ പദ്ധതി. 20 ലക്ഷത്തിലധികം വരുന്ന തൊഴിലാളികൾക്ക്‌ സർക്കാർ നേരത്തേ നിശ്ചയിച്ച മാനദണ്ഡപ്രകാരമായിരിക്കും രജിസ്‌ട്രേഷൻ.

ഏറ്റവും കൂടുതൽ തൊഴിൽദിനവും ഫെസ്‌റ്റിവൽ അലവൻസ്‌ അടക്കം ആനുകൂല്യങ്ങളും നൽകുന്ന ഏക സംസ്ഥാനമാണ്‌ കേരളം. ആദ്യമായി ക്ഷേമനിധി ഏർപ്പെടുത്തിയതും ഇവിടെയാണ്‌. 50 രൂപ തൊഴിലാളിയും തുല്യതുക സർക്കാരും പ്രതിമാസം പദ്ധതിയിൽ നിക്ഷേപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്‌തിരുന്നു.

വ്യാപക പണപ്പിരിവ്‌

തൊഴിലുറപ്പ്‌ ക്ഷേമനിധി രജിസ്‌ട്രേഷനെന്നുപറഞ്ഞ്‌ പ്രാദേശിക തലത്തിൽ തൊഴിലാളികളിൽനിന്ന്‌ വ്യാപകമായി പണംപിരിവ്‌. കേന്ദ്രസർക്കാർ പദ്ധതിയാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണിത്‌. രജിസ്ട്രേഷൻ ഫോറം, ഫീസ്‌ എന്നീ പേരിലാണ്‌ നൂറും ഇരുനൂറും രൂപ വീതം പിരിക്കുന്നത്‌. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്‌ ജില്ലകളിലാണ്‌ വ്യാപകം.

തൊഴിലാളികളെ കബളിപ്പിച്ച്‌ പണം ഈടാക്കുന്നതിനെതിരെ കടുത്ത ജാഗ്രത പുലർത്തണമെന്ന്‌ ജനപ്രതിനിധികളോടും സംഘടനകളോടും തൊഴിലുറപ്പ്‌ ക്ഷേമനിധി ബോർഡ്‌ ചെയർമാൻ എസ്‌ രാജേന്ദ്രൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top