23 December Monday

മൂന്നരവയസുകാരന്‌ അമീബിക് മസ്തിഷ്ക ജ്വരം തന്നെ; സ്ഥിരീകരണം പുതുച്ചേരി വൈറോളജി ലാബിലെ പരിശോധനയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കോഴിക്കോട്>  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം തന്നെയെന്ന് വീണ്ടും സ്ഥിരീകരിച്ചു. പുതുച്ചേരി വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം  സ്ഥീരികരിച്ചത്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
 

വെള്ളച്ചാട്ടത്തിൽ കുളിച്ച കുട്ടിക്ക് പനി പിടിക്കുകയായിരുന്നു. തുടർന്ന് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണം കാണിച്ചതോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തുകയും അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടർന്ന് കോഴിക്കോട്  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും പുതുച്ചേരി ലാബിലേക്ക് സാംപിൾ പരിശോധനക്ക് അയച്ചത്.

കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനും മസ്തിഷ്ക ജ്വര ലക്ഷണവുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. രണ്ട് കുട്ടികൾക്കും ജർമനിയിൽ നിന്നെത്തിയ മരുന്ന് നൽകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top