പൊന്നാനി > പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവൻ സ്വര്‍ണം കവര്‍ന്ന കേസിൽ 3 പേർ അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ സുഹൈൽ, നാസർ പാലക്കാട് സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ 13 നാണ് പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിൽ നടന്ന മോഷണവിവരം പുറത്തറിയുന്നത്. സംഭവദിവസം രാജേഷ് കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്. വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിന്‍വശത്തുള്ള ഗ്രില്ല് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിച്ചു. പരാതിയെ തുടർന്ന് തിരൂർ ഡിവൈഎസ്പി ഇ ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മൂന്ന് പേരെ അറസ്റ്റു ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..