22 December Sunday

ആലുവയില്‍നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ച്‌ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ആലുവ> ആലുവയിൽ തോട്ടക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. വ്യാഴാഴ്ച  സംഭവം.

15,16,18 വയസ്സ് പ്രയമുള്ള കുട്ടികളെയാണ്‌ കാണാതായത്‌. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 4.30-ഓടെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലുള്ളവർ അറിയുന്നത്. തുടർന്ന്‌ സിസിടിവി പരിശോധനയിലാണ്‌ പെൺകുട്ടികൾ പുറത്തേക്ക്‌ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. പുലർച്ചെ 12.30 നാണ്‌ മൂന്ന് പെണ്‍കുട്ടികളും പുറത്തേക്ക് പോകുന്നതായി കണ്ടത്‌. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top