തൃക്കാക്കര> നടന് മമ്മൂട്ടി തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നടന് മമ്മൂട്ടി ആവശ്യപ്പെട്ടു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനോട് സൗഹൃദം പങ്കുവെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അതേസമയം, വ്യക്തിയെ നോക്കിയാണ് തന്റെ വോട്ടെന്ന് നടന് ലാല്‍ പറഞ്ഞു. ട്വന്റി ട്വന്റിയുടെ ഭാഗമല്ല. നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പക്ഷെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണോയെന്ന് ചിന്തിക്കേണ്ടതാണെന്നും ലാല്‍ പ്രതികരിച്ചു.
ഹരിശ്രീ അശോകന്, അന്ന ബെന്‍, നടന് ലാല്‍, രഞ്ജി പണിക്കര്‍ എന്നിവരടക്കമുള്ള താരങ്ങളും തൃക്കാക്കരയിലെ വോട്ടര്‍മാരാണ്. ഇവരെല്ലാവരും രാവിലെ തന്നെ അതത് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..