കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ. ഉമാ തോമസ് 5000 മുതൽ 8000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് തന്റെ കണക്കുക്കൂട്ടലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
മുഖ്യമന്ത്രിമാരും മന്ത്രിമാരും മണ്ഡലത്തിൽ ഉണ്ടാക്കിയ ഇളക്കലിന്റെ ഫലമായി കുറേപേർ മറിച്ച് വോട്ട് ചെയ്താലും 5000 മുതൽ 8000 വോട്ടിന് ഉമാ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. യാതൊരുമാറ്റവും വരുന്നില്ല. അതുകൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താത്പര്യകുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..