കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത്. അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സ്ഥാനാർഥി പ്രഖ്യാപനം. തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സാധ്യതാ പട്ടികയില്‍ ഒന്നാമതുള്ള പേര് രാധാകൃഷ്ണന്റേതായിരുന്നു. 2016ല്‍ ബിജെപിക്ക് 21247 വോട്ടുകളും, 2021 ൽ 15,218 വോട്ടുകളുമാണ് തൃക്കാക്കരയിൽ നേടാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..