13 November Wednesday

തൃക്കാക്കര പൊന്നാപുരം കോട്ടയാണെങ്കിൽ ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ട്: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2022

കൊച്ചി > തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. സംസ്ഥാനത്ത് എൽഡിഎഫ് സീറ്റ് നില മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല.

എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽഡിഎഫിന് അനുകൂലമാക്കും. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും ഇ പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top