22 December Sunday

വിജ്ഞാപനം പുനഃപരിശോധിക്കണം : കെ രാധാകൃഷ്‌ണൻ എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


തൃശൂർ
പൂരം വെടിക്കെട്ട്‌ മുടക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിട്ടുണ്ട്‌. 

ചിലർ പ്രചരിപ്പിക്കുന്നത്‌ പോലെ ഇതിൽ സംസ്ഥാനത്തിന്‌ പങ്കില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടാണിത്‌. കഴിഞ്ഞ 11 നാണ്‌ വിജ്ഞാപനം വന്നത്‌. ബിജെപി ഇത്‌ മറച്ചുവെയ്‌ക്കുകയാണ്‌. പുതിയ സ്‌ഫോടകവസ്‌തു നിയമമനുസരിച്ച്‌  തേക്കിൻകാട്‌ മൈതാനത്ത്‌ വെടിക്കെട്ട്‌ നടത്താൻ സാധിക്കില്ല. പൂരവും വേലയും വെടിക്കെട്ടും ആനയും നാടിന്റെയും നാട്ടുകാരുടെയും വികാരമാണ്‌. വൈകാരിക വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പിൽ മുതലെടുക്കാനാണ്‌ ശ്രമം. വികസന ചർച്ച വഴിമാറ്റാനാണിതെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top