22 December Sunday

കേന്ദ്ര നടപടി തൃശൂർ പൂരം 
വെടിക്കെട്ട്‌ ഇല്ലാതാക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

തൃശൂർ> കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം വെടിക്കെട്ട്‌ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഇറക്കിയ അസാധാരണ ഗസറ്റ്‌ വിജ്ഞാപനം തൃശൂർ പൂരം വെടിക്കെട്ട്‌തന്നെ ഇല്ലാതാക്കുമെന്ന്‌ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ വിജ്ഞാപനം പ്രകാരം തേക്കിൻകാട്‌ മൈതാനിയിൽ പോയിട്ട്‌ സ്വരാജ്‌ റൗണ്ടിൽപോലും വെടിക്കെട്ട്‌ നടത്താനാകില്ല. 35 നിബന്ധനകളാണ്‌ പറഞ്ഞിട്ടുള്ളത്‌. അതിൽ അഞ്ചെണ്ണം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. വെടിക്കെട്ട്‌ നടക്കുന്ന സ്ഥലത്തുനിന്ന്‌ 200 മീറ്റർ അകലത്തിൽ വേണം വെടിമരുന്ന്‌ സൂക്ഷിക്കാൻ തുടങ്ങിയവ നടപ്പാക്കിയാൽ വെടിക്കെട്ട്‌ നടത്താനാകില്ല.  2008ലെ നിയമ പ്രകാരം ഇത്‌ 45 മീറ്ററാണ്‌.

വെടിക്കെട്ട്‌ നടക്കുന്ന സ്ഥലത്തുനിന്ന്‌  100 മീറ്റർ അകലെ ആളുകൾ നിൽക്കണമെന്നാണ്‌ പറയുന്നത്‌. ഇത്‌ 50–-70 മീറ്ററായി കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിനിടയിലാണ്‌ അതും വർധിപ്പിച്ചത്‌.
ഇത്തരത്തിലുള്ള അനാവശ്യ നിബന്ധനകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ്‌ ഗോപി, ജോർജ്‌ കുര്യൻ എന്നിവർക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച്‌ കേരളത്തിന്റെ ആകെ ആവശ്യമായി വിഷയം ഉയർത്തുമെന്നും കെ രാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top