തൃശൂർ> തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് യാത്രാവിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്‌തതിനാണ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
തൃശൂർ പൂരം നടന്ന ദിവസം പൂരനഗരിയിൽ ആംബുലൻസിൽ എത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിൽ എത്തിയെന്നത് കള്ളമാണെന്നായിരുന്നു നടന്റെ വാദം. താൻ ആംബുലൻസിൽ പോയത് മായക്കാഴ്‌ചയാണെന്നായിരുന്നു പൊതുവേദികളിൽ സുരേഷ് ഗോപി പ്രസംഗിച്ചിരുന്നത്. എന്നാൽ ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞതോടെ പുതിയ തിരക്കഥയുമായെത്തി. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. എന്നാൽ തന്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചെന്നും അതിനാലാണ് ആംബുലൻസിൽ പോയതെന്നുമായിരുന്നു കഥ. കുറച്ചു ദിവസത്തിനി ശേഷം കാലിന് വേദനയായതിനാൽ നടക്കാൻ പറ്റാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നു കൂടി കഥയിൽ ചേർത്തു.
എന്നാൽ പൂരം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഗുണ്ടാ ആക്രമണമുണ്ടായതായി സുരേഷ് ഗോപിയോ ബിജെപി നേതാക്കളോ എവിടെയും പറഞ്ഞിട്ടില്ല. പൊലീസിൽ പരാതി നൽകിയിട്ടുമില്ല. മാസങ്ങൾ പിന്നിട്ടശേഷം പൂരപ്രേമികളെ അപമാനിക്കുംവിധമാണ് നുണക്കഥകൾ മെനയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..