കൊച്ചി
തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. ഹർജിയിൽ തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചു. പാറമേക്കാവ് ദേവസ്വത്തോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
പൂരം കലക്കാൻ ഗൂഢാലോചന നടന്നതായി അറിയില്ലെന്നും പൂരം നടത്തിപ്പിന് ജില്ലാ സമിതിയെ നിയോഗിക്കണമെന്ന കൊച്ചിൻ ദേവസ്വംബോർഡിന്റെ നിർദേശം അംഗീകരിക്കാനാകില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..