23 December Monday

രാജ്യത്തിന്റെ പൊതുസ്വത്ത് ചിലരിലേക്ക് ചുരുങ്ങുന്നു : തുഷാർ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


പെരുമ്പാവൂര്‍
രാജ്യത്തിന്റെ പൊതുസ്വത്ത് ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുന്നത് പാവപ്പെട്ടവനും പണമില്ലാത്തവനും തമ്മിലുള്ള അന്തരം കൂട്ടുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം എന്ന സങ്കല്‍പ്പത്തിന് എതിരാണെന്നും തുഷാർ ഗാന്ധി പറഞ്ഞു. പെരുമ്പാവൂര്‍ മാര്‍ത്തോമ വനിതാ കോളേജ് സംഘടിപ്പിച്ച റവ. എ എ പൈലി അനുസ്മരണ സമ്മേളനത്തിൽ ‘21–-ാംനൂറ്റാണ്ടിലെ മാറുന്ന ഇന്ത്യ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണസമ്മേളനം മാത്യൂസ് മാര്‍ അപ്രം മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി എബി കെ ജോഷ്വാ അധ്യക്ഷനായി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, പ്രിന്‍സിപ്പല്‍ ഷെറിന്‍ ടി അബ്രഹാം, റവ. സി എ വര്‍ഗീസ്, ഡോ. ഫിലിപ്പ് ചെറിയാന്‍, പി കെ കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top