23 November Saturday

കഴുത്തില്‍ മുറിവില്ലാതെ തൈറോയ്ഡ് മുഴ നീക്കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

കൊച്ചി
തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ കഴുത്തിൽ മുറിവുകളില്ലാതെ വിജയകരമായി നീക്കംചെയ്ത്‌ എറണാകുളം ലിസി ആശുപത്രി. നോർത്ത് പറവൂർ സ്വദേശിയായ യുവാവിനാണ്‌ അപൂർവ ശസ്ത്രക്രിയ നടത്തിയത്‌. തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ കഴുത്തിൽ പാടുകളില്ലാതെ നീക്കംചെയ്യണമെന്ന ആഗ്രഹവുമായി രണ്ടാഴ്ചമുമ്പാണ് യുവാവ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. സന്ദീപ് സുരേഷിനെ കാണാനെത്തിയത്‌. ലാപ്രോസ്‌കോപ്പി ഉപകരണങ്ങൾ വായിലൂടെ കടത്തി ട്രാൻസ് ഓറൽ എൻഡോസ്‌കോപ്പിക് തൈറോയ്‌ഡേക്ടമി വെസ്റ്റിബുലാർ അപ്രോച്ച് (ടിഒഇടിവിഎ) ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കംചെയ്‌തത്‌.

ശസ്‌ത്രക്രിയ അഞ്ചുമണിക്കൂർ നീണ്ടുനിന്നു. ശസ്ത്രക്രിയക്കുശേഷം പൂർണ ആരോഗ്യവാനായ യുവാവ് ആശുപത്രി വിട്ടു. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോയിന്റ്‌ ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ, അസിസ്‌റ്റന്റ്‌ ഡയറക്ടർമാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ, ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർക്കൊപ്പം മധുരം പങ്കുവച്ചാണ് യുവാവ് ആശുപത്രി വിട്ടത്. ഡോ. ഹരികുമാർ ഉണ്ണി, ഡോ. അരുൺ പീറ്റർ മാത്യു, ഡോ. രാഹുൽ ജോർജ്, ഡോ. റോസ്മി ജോസ്, ഡോ. പ്രേമ ആന്റണി, ഡോ. കെ രാജീവ്, ഡോ. പാർവതി സനൽകുമാർ, ഡോ. അരുൺ എസ് മേനോൻ എന്നിവർ ശസ്ത്രക്രിയയിലും തുടർചികിത്സയിലും പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top