22 December Sunday

പണം വന്നതും പോയ വഴികളും ഇനിയും പറയാനുണ്ട്; തിരൂർ സതീഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

തൃശൂർ> കൊടകര കുഴൽപ്പണ ഇടപാടിൽ താൻ കണ്ടകാര്യങ്ങൾ എല്ലാം മൊഴിയായി നൽകുമെന്ന് തിരൂർ സതീശ്. പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്. അവയിൽ ഉറച്ചു നിൽക്കുന്നു. ഇനിയും കൂടുതൽ രഹസ്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും. പണം വന്നതും പോയ വഴികളും പൊലീസിനോട് പറയും.

പറഞ്ഞ കാര്യങ്ങൾക്ക് ഇതുവരെ പാർട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. പകരം വ്യക്തിഹത്യ നടത്തുകയാണ് ചെയ്തത്. സത്യങ്ങൾ വിളിച്ച് പറയാൻ പ്രത്യേക സമയങ്ങളില്ല. മനസ് പാകപ്പെട്ടെന്ന് ബോധ്യമായപ്പോൾ തുറന്നുപറയുകയാണ്. ഇവയിൽ സത്യസന്ധയുണ്ടോ ഇല്ലെയെന്ന് പൊതുജനത്തിന് മനസിലാകും.

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് നാളെ കോടതിയെ സമീപിക്കാനിരിക്കയാണ്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്  നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് മുതിരുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ കൈമാറുമെന്നാണ് തിരൂർ സതീശ് പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top