23 October Wednesday

ഡിജിപി ഡോ. ടി കെ വിനോദ് കുമാർ ഇന്ന് വിരമിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024


തിരുവനന്തപുരം
ഡിജിപിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മേധാവിയുമായ ഡോ. ടി കെ വിനോദ് കുമാർ ഞായറാഴ്ച സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കും.1992 ബാച്ചിലെ ഐപിഎസ് ഓഫീസറായ വിനോദ് കുമാർ ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽനിന്ന് എൻജിനിയറിങ് ബിരുദം നേടിയശേഷം ഒഎൻജിസിയിൽ ജോലി ചെയ്യവെയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.

കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോൺമെന്റ് എന്നീ സബ് ഡിവിഷനുകളിൽ എഎസ്പി ആയും തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം റൂറൽ, പാലക്കാട് ജില്ലകളിലും ക്രൈംബ്രാഞ്ചിലും എസ്പി യായും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായും പ്രവർത്തിച്ചു. കെഎപി നാല്, അഞ്ച് ബറ്റാലിയനുകളിലെ കമാൻഡന്റുമായിരുന്നു. ഇന്റേണൽ സെ

യുഎൻ മിഷന്റെ ഭാഗമായി ബോസ്നിയ, സിയാറ ലിയോൺ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ക്രിമിനൽ ജസ്റ്റിസ് വിഷയത്തിൽ അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2011ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും 2021ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.  സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ പൊലീസ് ആ സ്ഥാനത്ത് യാത്രയയപ്പ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top