കൊച്ചി> ടൊവിനോ തോമസ് നായകനായ എആർഎം സിനിമയുടെ വ്യാജപതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്‌സ് സംഘാംഗങ്ങൾ അറസ്‌റ്റിൽ. സത്യമംഗലം സ്വദേശികളായ എ കുമരേശൻ (29), കെ പ്രവീൺകുമാർ (31) എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്. സംവിധായകൻ ജിതിൻ ലാലിന്റെ പരാതിയിലാണ് നടപടി.
സിനിമ റിലീസായ ദിവസംതന്നെ വ്യാജപതിപ്പ് ഇവർ ടെലഗ്രാമിൽ ഇറക്കിയിരുന്നു. കോയമ്പത്തൂർ എസ്‌ആർകെ മിറാജ് തിയറ്ററിൽനിന്നാണ് സിനിമ റെക്കോർഡ് ചെയ്‌തത്. മലയാളം, കന്നഡ, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പ് നിർമിച്ച് തമിഴ് റോക്കേഴ്‌സ്, വൺ തമിഴ് എംവി സൈറ്റുകൾവഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്നതായിരുന്നു രീതി. അന്വേഷകസംഘത്തിൽ എസ്‌ഐമാരായ എൻ ആർ ബാബു, പ്രിൻസ് ജോർജ്, എഎസ്‌ഐമാരായ ശ്യാംകുമാർ, സി ആർ ഡോളി, സിപിഒമാരായ ഷറഫുദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..