23 December Monday

ടി പി മാധവൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തിരുവനന്തപുരം > പ്രശസ്ത സിനിമാ അഭിനേതാവ് ടി പി മാധവൻ(88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടു വർഷമായി പത്തനാപുരം ​ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. 600ലധികം മലയാള സിനിമയിൽ  അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.

1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്. നടന്‍ മധുവാണ് സിനിമയില്‍ അവസരം നല്‍കുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് മാധവനെ സീരിയൽ സംവിധായകൻ പ്രസാദ്  ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.

പ്രശസ്ത അധ്യാപകൻ പ്രൊഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top