23 December Monday

അറ്റകുറ്റപ്പണി: ട്രെയിൻ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം> തിരുവനന്തപുരം ഡിവിഷനിലെ വിവിധ സെക്‌ഷനിൽ അറ്റകുറ്റപ്പണി  നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. മംഗളൂരു സെൻട്രൽ– കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) അഞ്ചിനും എട്ടിനും തിരുവനന്തപുരത്ത്‌ യാത്ര അവസാനിപ്പിക്കും. കന്യാകുമാരി– മംഗളൂരു പരശുറാം എക്‌സ്‌പ്രസ്‌ ആറിനും ഒമ്പതിനും തിരുവനന്തപുരം സെൻട്രലിൽനിന്നാകും പുറപ്പെടുക.

മധുര- പുനലൂർ എക്‌സ്‌പ്രസ്‌ (16729) അഞ്ചിനും എട്ടിനും തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. പുനലൂർ– മധുര എക്‌സ്‌പ്രസ്‌(16730) തിരുനെൽവേലിയിൽനിന്നാകും പുറപ്പെടുക. ഗുരുവായൂർ –-ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) 16 മുതൽ 26 വരെ കോട്ടയം വഴിയായിരിക്കും സർവീസ്‌. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

ചെന്നൈ സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12697) 18നും 25നും കോട്ടയം വഴിയാകും. എറണാകുളം ടൗൺ, കോട്ടയം എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു. കൊച്ചുവേളി- മംഗളൂരു ജങ്‌ഷൻ അന്ത്യോദയ എക്‌സ്‌പ്രസ്‌ (16355) ഏഴ്‌, 22, 24 തീയതികളിൽ കോട്ടയം വഴിയായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top