28 December Saturday

കേന്ദ്രത്തിന്‌ താക്കീതായി 
തൊഴിലാളി–കർഷക 
പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Wednesday Nov 27, 2024

ട്രേഡ്‌ യൂണിയൻ -കർഷക -കർഷകത്തൊഴിലാളി സംയുക്ത സമിതി രാജ്ഭവൻ മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം 
ഉദ്‌ഘാടനം ചെയ്യുന്നു (വാർത്ത 14)


തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷക–- കർഷകത്തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ജനലക്ഷങ്ങളുടെ ഉശിരൻ പ്രതിഷേധം. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെയും കർഷകദ്രോഹ നിയമ ഭേദഗതികൾക്കുമെതിരെയും ട്രേഡ്‌ യൂണിയൻ–-കർഷക–- കർഷകത്തൊഴിലാളികളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും  രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും രാജ്‌ഭവനും മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌.

കർഷകസമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക, ഉൽപ്പാദനച്ചെലവിനോട് അതിന്റെ പകുതിയുംകൂടി കൂട്ടിയ താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോൽപ്പന്നങ്ങളും സംഭരിക്കുക,  നാല്‌ ലേബർ കോഡുകളും 2022ലെ ഇലക്ട്രിസിറ്റി ഭേദഗതി ബില്ലും റദ്ദാക്കുക,  തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി ദിവസക്കൂലി 600 രൂപയാക്കി വർഷം 200 പ്രവൃത്തി ദിനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

തിരുവനന്തപുരത്ത്‌ മാനവീയം വീഥിയിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. രാജ്‌ഭവന്‌ മുന്നിലെ ധർണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി ജയൻബാബു, സംസ്ഥാന സെക്രട്ടറിമാരായ ആർ രാമു, കെ എസ് സുനിൽകുമാർ, ഐഎൻടിയുസിയു സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ (എഐടിയുസി) തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top