19 September Thursday

ട്രെയിൻ ട്രാക്ക്‌ മാറി നിർത്തി; യാത്രക്കാർ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കണ്ണൂർ
കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ട്രാക്ക്‌ മാറി നിർത്തിയത്‌ യാത്രക്കാരെ വലച്ചു. ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തേണ്ട  ഷൊർണൂർ –- കണ്ണൂർ മെമുവാണ്‌ നടുവിലെ ട്രാക്കിൽ നിർത്തിയത്‌. മെമു എത്തുമ്പോൾ ഗുഡ്സ് ട്രെയിൻ  ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതോടെ  മെമു നടുവിലെ ട്രാക്കിൽ നിർത്തി.

നിർത്തിയത്‌ പ്ലാറ്റ്‌ഫോമില്ലാത്ത ട്രാക്കിലായതിനാൽ ബുദ്ധിമുട്ടിയാണ് മെമുവിലെ യാത്രക്കാർ  ഇറങ്ങിയത്. മൂന്നാം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഷൊർണൂർ ഭാഗത്തേക്കുള്ള സ്പെഷ്യൽ എക്സ്പ്രസും നേത്രാവതി എക്സ്പ്രസും കടന്നുപോയി. പലരും  രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കാണ്. യാത്രക്കാരുടെ ജീവന് വിലകൽപ്പിക്കാത്ത റെയിൽവേ നടപടിയിൽ പ്രതിഷേധം ശക്തമായി.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top