26 December Thursday

ട്രെയിന്‍തട്ടി പരിക്കേറ്റയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ചാലക്കുടി> മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽനിന്ന്‌ ധ്യാനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രെയിൻതട്ടി ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നോർത്ത് പറവൂർ വടക്കുംപാടൻ  ഉഷ(60)ആണ് മരിച്ചത്.  

22ന് ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ ഉഷയ്‌ക്കൊപ്പമുണ്ടായിരുന്ന കാസർകോട്‌ സ്വദേശിനി ആനശേരി വീട്ടിൽ റോസമ്മ(73)സംഭവ സ്ഥലത്ത്  മരിച്ചിരുന്നു.  ധ്യാനകേന്ദ്രത്തിൽ വച്ച് പരിചയപ്പെട്ട  റോസമ്മയെ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാനായി പോകുമ്പോൾ പാളം മുറിച്ച് കടക്കുന്നതിനിടെയാണ്  ട്രെയിൻ ഇടിച്ചുവീഴ്ത്തിയത്.  സംസ്‌കാരം ചൊവ്വ പകൽ 11ന് നോർത്ത് പറവൂർ സെന്റ്.

ജെർമിയിൻസ് പള്ളി സെമിത്തേരിയിൽ. ഉഷയുടെ ഭർത്താവ്‌: തോമസ്‌. മക്കൾ: സൽമോൻ, സൻജു. മരുമകൾ: ഷാലറ്റ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top