22 December Sunday

കാഞ്ഞങ്ങാട് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

രാജൻ, ഗംഗാധരൻ

കാഞ്ഞങ്ങാട്  > കാഞ്ഞങ്ങാട് ട്രെയിൻ തട്ടി സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മൂത്തപ്പനാർ കാവിലെ ഗംഗാധരൻ (63), മൂവാരിക്കുണ്ടിലെ രാജൻ (60) എന്നിവരാണ് മരിച്ചത്. മുത്തപ്പനാർ കാവിന് സമീപം ശനിയാഴ്ച രാത്രി 8.45മണിയോടെയാണ് അപകടം.

കൊവ്വൽ സ്റ്റോർ ഭാഗത്തേക്ക്‌ പോകാൻ ഇരുവരും പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്നു. ഒരു വശത്തെ ട്രെയിൻ പോയി കഴിഞ്ഞ ശേഷം മറുവശത്തെ ട്രാക്ക് മുറിച്ചു കടക്കുമ്പോൾ മംഗളൂരു ഭാഗത്തേക്ക്‌ പോകുകയായിരുന്ന പരശുറാം എക്സ്പ്രസ് രണ്ടുപേരെയും ഇടിച്ചിടുകയായിരുന്നു.  ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഹോസ്ദുർഗ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top