03 December Tuesday

കൂടുതൽ സർവീസുകളില്ല: ദുരിതമായി കോട്ടയം വഴിയുള്ള ട്രെയിൻയാത്ര

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
കോട്ടയം > കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം യാഥാർഥ്യമാകാത്ത സാഹചര്യത്തിൽ കോട്ടയത്തുനിന്നുള്ള പൂജാ അവധി യാത്രയും ദുരിതപാളത്തിലാകുമെന്ന്‌ ഉറപ്പായി. ഞായറും അവധിദിനങ്ങളും അടുത്തടുത്ത്‌ വരുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ നാട്ടിലേക്ക്‌ പോകേണ്ട തിരക്കിലാണ്‌. എന്നാൽ, ദീർഘദൂര ട്രെയിനുകളിലൊന്നും ടിക്കറ്റ്‌ ലഭ്യമല്ല. മാസങ്ങൾക്ക്‌ മുമ്പ്‌ ടിക്കറ്റ്‌ എടുത്തവർക്ക്‌ മാത്രമാണ്‌ ആശ്വാസം. 
 
കോട്ടയത്തുനിന്ന്‌ കാസർകോട്‌ ഭാഗത്തേക്ക്‌ ആറിനുശേഷം ദിവസവും രണ്ട്‌ ട്രെയിൻ മാത്രമാണുള്ളത്‌. മംഗലാപുരം, മലബാർ എക്‌സ്‌പ്രസ്‌ എന്നിവ. സാധാരണ ദിനങ്ങളിലെ യാത്രകൾക്ക്‌ തന്നെ ആഴ്‌ചകൾക്ക്‌ മുന്നേ ടിക്കറ്റ്‌ എടുക്കേണ്ട സാഹചര്യത്തിൽ അവധിദിനങ്ങളിൽ കൂടുതൽ ദുരിതമാകുമെന്ന്‌ യാത്രക്കാർ പറഞ്ഞു. ഏറെ ആശ്രയിക്കുന്ന ജനശതാബ്‌ദി, പരശുറാം എക്‌സ്‌പ്രസുകളിലും ടിക്കറ്റ്‌ കിട്ടാനില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top