തിരുവനന്തപുരം > സേലം ഡിവിഷനു കീഴിലെ വിവിധ സെക്‌ഷനുകളിൽ എൻജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. ആലപ്പുഴ–- ധൻബാദ് എക്‌സ്‌പ്രസ്(13352), എറണാകുളം–- കെഎസ്‌ആർ ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ് (12678), ബിലാസ്‌പുർ– -എറണാകുളം സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (22815) എന്നിവ കോയമ്പത്തൂർ ഒഴിവാക്കി പോത്തന്നൂർ, ഇരിങ്ങൂർ വഴിയായിരിക്കും സർവീസ് നടത്തുക. പോത്തന്നൂരിൽ സ്‌റ്റോപ്പ് ഉണ്ടാകും.
ഷൊർണൂർ–- കോയമ്പത്തൂർ പാസഞ്ചർ (-06458) 2, 3, 5,6, 8 തീയതികളിൽ പോത്തന്നൂരിൽ സർവീസ് അവസാനിപ്പിക്കും. ഈദിവസങ്ങളിൽ കോയമ്പത്തൂർ–- ഷൊർണൂർ പാസഞ്ചർ ( 06459) വൈകിട്ട് 4.41ന് പോത്തന്നൂരിൽനിന്നായിരിക്കും പുറപ്പെടുക. കണ്ണൂർ– -കോയമ്പത്തൂർ മെമു എക്‌സ്‌പ്രസ് (16607) 3, 5, 6, 8 തീയതികളിൽ പോത്തന്നൂരിൽ സർവീസ് അവസാനിപ്പിക്കും. കോയമ്പത്തൂർ– -കണ്ണൂർ മെമു എക്‌സ്‌പ്രസ് (16608) ഈദിവസങ്ങളിൽ പകൽ 2.03ന് പോത്തന്നൂരിൽനിന്ന് പുറപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..