05 December Thursday

ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ സർവീസിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

പാലക്കാട്‌> പാലക്കാട്‌ ഡിവിഷനിലെ വിവിധ ഇടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഹസ്രത്ത്‌ നിസാമുദീൻ– എറണാകുളം ജങ്ഷൻ മംഗള  ലക്ഷദ്വീപ്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12618) 10, 24, 31 തീയതികളിൽ അരമണിക്കൂർ വൈകിയോടും.

തിരുവനന്തപുരം നോർത്ത്‌- ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) 14, 21, 28 തീയതികളിൽ 1.10 മണിക്കൂർ വൈകും. ഷൊർണൂർ ജങ്ഷൻ– കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ സ്‌പെഷ്യൽ (06458) 9, 17 തീയതികളിൽ 50 മിനിട്ടും കോയമ്പത്തൂർ ജങ്ഷൻ- മംഗളൂരു സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22610) 17ന്‌ 40 മിനിറ്റും യാത്രയ്‌ക്കിടെ പിടിച്ചിടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top