തിരുവനന്തപുരം
ശക്തമായ മഴയിലും മണ്ണിടിച്ചിലിലും റെയിൽവേ ട്രാക്കിൽ മണ്ണും വെള്ളവും നിറഞ്ഞ് ട്രെയിൻ ഗതാഗതം താളംതെറ്റി. വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയിൽ പാളത്തിൽ വെള്ളം കയറിയതും ഒറ്റപ്പാലം മാന്നന്നൂരിൽ പാളത്തിന് സമീപം മണ്ണിടിഞ്ഞതുമാണ് ട്രെയിൻ ഗതാഗതത്തെ ബാധിച്ചത്. നിരവധി ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി.
വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കുമിടയിലെ ട്രാക്കിലേക്ക് അകമലയിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. പാളത്തിലെ മെറ്റലും മണ്ണും ഒലിച്ചുപോയതോടെയാണ് ട്രെയിൻ ഗതാഗതം നിർത്തിവച്ചത്. ചൊവ്വ ഉച്ചയോടെ ട്രാക്ക് പൂർവസ്ഥിതിയിലാക്കി. ട്രെയിൻ യാത്രക്കാരെ സഹായിക്കാനായി കെഎസ്‌ആർടിസി തൃശൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽനിന്ന് അധികസർവീസുകൾ നടത്തി. കന്യാകുമാരി–-മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ് (16650) ബുധനാഴ്‌ച ഷൊർണൂരിൽനിന്നാകും സർവീസ് ആരംഭിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..