23 December Monday

ഷൊര്‍ണൂര്‍- തൃശൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

തൂശൂര്‍> ഷൊര്‍ണൂര്‍- തൃശൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ചരക്ക് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗത തടസം നേരിട്ടത്. ഷൊര്‍ണൂര്‍ ബി ക്യാബിന് സമീപമാണ് സംഭവം.

ചരക്ക് ട്രെയിന്‍ എഞ്ചിന്‍ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം ​ഗതാ​ഗതം തടസപ്പെട്ടു. നിരവധി ട്രയിനുകൾ സ്റ്റേഷനിൽ പിടിച്ചിട്ടു. തകരാറിലായ ചരക്ക് ട്രെയിന്‍ എഞ്ചിൻ പാളത്തിൽ നിന്നും മണിക്കൂറുകൾക്ക് ശേഷമാണ് മാറ്റിയത്. ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top