25 November Monday

ബോർഡുകൾ മാറി: കൂടുതൽ ട്രെയിനുകൾ വരുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

തിരുവനന്തപുരം> തിരുവനന്തപുരം സൗത്ത്‌, നോർത്ത്‌ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾ വരുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. കൊച്ചുവേളിയാണ്‌ തിരുവനന്തപുരം സൗത്തായി പേരു മാറിയത്‌. നേമം തിരുവനന്തപുരം നോർത്തും. നിലവിൽ ആറു പ്ലാറ്റ്‌ഫോമുകൾ തിരുവനന്തപുരം സൗത്തിലുണ്ട്‌.

മൂന്ന്‌ പിറ്റ്‌ലൈനുകളും അഞ്ച്‌ സ്റ്റേബ്ലിങ്‌ ലൈനുകളുമുണ്ട്‌. നോർത്തിൽ ഒന്ന്‌ വീതം സ്റ്റേബ്ലിങ്‌, പിറ്റ്‌ലൈൻ സ്ഥാപിച്ചശേഷം നിർമാണപ്രവർത്തനം നടക്കുമെന്ന്‌ അധികൃതർ പറയുന്നു. നിലവിൽ സ്‌പെഷ്യൽ ട്രെയിനുകളാണ്‌ സൗത്തിൽനിന്ന്‌ കൂടുതലായുള്ളത്‌.  തിരുവനന്തപുരം–-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്‌.

ഇത്‌ പൂർത്തിയായശേഷമാകും നോർത്തിൽനിന്ന്‌ ട്രെയിനുകൾ ഓപ്പറേറ്റ്‌ ചെയ്‌ത്‌ തുടങ്ങുകയെന്നാണ്‌ സൂചന. ഇരു സ്റ്റേഷനുകളുടെയും പേരുമാറ്റമുണ്ടായെങ്കിലും സ്റ്റേഷൻ കോഡുകൾ നിലവിൽ മാറിയിട്ടില്ല. മുൻകൂട്ടിയുള്ള റിസർവേഷൻ രണ്ടുമാസമായി കുറച്ചതിനെത്തുടർന്ന്‌ തിരുവനന്തപുരത്തുനിന്ന്‌ കൂടുതൽ ട്രെയിനുകൾ ഓപ്പറേറ്റ്‌ ചെയ്യുമെന്ന പ്രതീക്ഷയിലാണ്‌ യാത്രക്കാർ. ഉത്സവ സീസണിലും വാരാന്ത്യങ്ങളിലും യാത്രക്കാരുടെ വലിയതിരക്കാണ്‌. പ്രത്യേകിച്ചും മലബാറിലേക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top