19 September Thursday

റെയില്‍വെ പാളത്തില്‍ വെള്ളം കയറി; ഗുരുവായൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തൃശൂര്‍> പൂങ്കുന്നം- ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ - മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും വ്യാഴാഴ്ച യാത്ര ആരംഭിക്കുക.

ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും. എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമാണ് യാത്ര തുടങ്ങുക. തൃശൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാകും സര്‍വീസ്.

ഷൊര്‍ണൂര്‍ - തൃശൂര്‍ (06461), ഗുരുവായൂര്‍ - തൃശൂര്‍ (06445), തൃശൂര്‍ - ഗുരുവായൂര്‍ (06446) പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top