തിരുവനന്തപുരം > സർക്കാർ സ്‌കൂളിലെ പ്രീപ്രൈമറി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള അധ്യാപകരുടെ അന്തർജില്ല സ്‌ഥലംമാറ്റ അനുപാതത്തിലെ അപാകത പരിഹരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. എൽപി, യുപി അധ്യാപകർക്ക് നിലവിലെ 10 ശതമാനം 20 ആക്കി ഉയർത്തി. ഹൈസ്‌കൂൾ അധ്യാപകർക്ക് 15 ശതമാനമാക്കി വർധിപ്പിച്ചു. എച്ച്‌എസ്‌ടി വിഭാഗത്തിന് 15 ശതമാനവും ലോവർ ഗ്രേഡ് ലാംഗ്വേജ് ടീച്ചറിന് 10 ശതമാനവും പാർട്ട് ടൈം ലോവർ ഗ്രേഡ് ലാംഗ്വേജ് ടീച്ചർ വിഭാഗത്തിന് 10 ശതമാനവും ആക്കി. പ്രീപ്രൈമറി വിഭാഗത്തിന് അന്തർജില്ല സ്ഥലംമാറ്റം 10 ശതമാനമാണ്.
പുതിയ ഉത്തരവ് പ്രകാരം പ്രീപ്രൈമറി വിഭാഗത്തിൽ പിഎസ്-സി വഴി നേരിട്ടുള്ള നിയമനത്തിന്- 90 ശതമാനം, അന്തർജില്ല സ്ഥലംമാറ്റത്തിന് -10 ശതമാനം, പ്രൈമറി വിഭാഗത്തിൽ പിഎസ്-സി വഴി നേരിട്ടുള്ള നിയമനത്തിന് 75 ശതമാനം, അന്തർജില്ല സ്ഥലംമാറ്റത്തിന് -20 ശതമാനം, തസ്‌തികമാറ്റ നിയമനത്തിന്- അഞ്ച് ശതമാനം, എച്ച്‌എസ്‌ടി വിഭാഗത്തിൽ പിഎസ്‌സി വഴിയുള്ള നേരിട്ടുള്ള നിയമനത്തിന് -55 ശതമാനം, അന്തർജില്ല സ്ഥലംമാറ്റത്തിന്- 15 ശതമാനം, പ്രൈമറി ടീച്ചർ പ്രമോഷൻ- 15 ശതമാനം, തസ്‌തികമാറ്റ നിയമനത്തിന് 10 ശതമാനം, ആശ്രിത നിയമനത്തിന്- അഞ്ച് ശതമാനം, ലോവർ ഗ്രേഡ് ലാംഗ്വേജ് ടീച്ചർ വിഭാഗത്തിൽ പിഎസ്-സി വഴിയുള്ള നേരിട്ടുള്ള നിയമനത്തിന് 55 ശതമാനം, അന്തർജില്ല സ്ഥലംമാറ്റത്തിന് 10 ശതമാനം, പാർട്ട് ടൈം അധ്യാപകരുടെ പ്രമോഷൻ- 30 ശതമാനം, മിനിസ്‌റ്റീരിയൽ സ്‌റ്റാഫിൽ നിന്നുള്ള തസ്‌തിക മാറ്റ നിയമനത്തിന്- അഞ്ച് ശതമാനം, പാർട്ട് ടൈം ലോവർ ഗ്രേഡ് ലാംഗ്വേജ് ടീച്ചർ വിഭാഗത്തിൽ പിഎസ്‌സി വഴിയുള്ള നേരിട്ടുള്ള നിയമനത്തിന്- 90 ശതമാനം, അന്തർജില്ല സ്ഥലംമാറ്റത്തിന്- 10 ശതമാനം എന്നിങ്ങിനെയാണ് മാറ്റങ്ങൾ വന്നത്. 2021–--22 കാലഘട്ടത്തിൽ പുറത്തിറക്കിയ ഉത്തരവിൽ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നാമമായ ഒഴിവുകൾ മാത്രമാണ് ലഭ്യമാകുന്നതെന്ന കണ്ടെത്തലിനെത്തുടർന്നാണ് അനുപാത അപാകത പരിഹരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..