22 December Sunday

ഇൻഫോപാർക്ക് 
റോഡിൽ ഗതാഗത
പരിഷ്‌കാരം 
നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024


തൃക്കാക്കര
അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കാക്കനാട് ഇടച്ചിറ ഭാഗങ്ങളിൽ  ചൊവ്വമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ്‌ ഗതാഗതപരിഷ്കാരം നടപ്പാക്കും.


ഇൻഫോപാർക്ക് ഭാഗത്തുനിന്ന്‌ ഇടച്ചിറ ജങ്‌ഷനിലേക്ക് എത്തുന്ന വാഹനങ്ങൾ ഇടച്ചിറ ജങ്‌ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞ് തെങ്ങോട് വായനശാല റോഡിൽ പ്രവേശിച്ച് 80 മീറ്റർ മുന്നോട്ട് യാത്രചെയ്ത് വലതുഭാഗത്തുള്ള കാവുങ്ങമൂല റോഡിലേക്കു തിരിഞ്ഞ് മാർത്തോമ സ്കൂൾ, വല്യാത്ത്, പള്ളിക്കര, മോറക്കാല ഭാഗങ്ങളിലേക്ക് പോകണം.


ഇൻഫോപാർക്ക് ഭാഗത്തുനിന്ന്‌ ഇടച്ചിറ ജങ്‌ഷനിലെത്തി തലക്കോട്ടുമൂല, ഇന്ത്യൻ പബ്ലിക് സ്കൂൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടത്തോട്ടുതിരിഞ്ഞ് വായനശാല റോഡ്, കാവുങ്ങമൂല റോഡ്, മഞ്ചേരിക്കുഴി റോഡുവഴി ഫ്രീ ലെഫ്റ്റ് തിരിഞ്ഞ് പോകണം.


മാർത്തോമ സ്കൂൾ, വല്യാത്ത്, പള്ളിക്കര, മോറക്കാല ഭാഗത്തുനിന്ന്‌ വാഹനങ്ങൾ മഞ്ചേരിക്കുഴി റോഡിലൂടെ ഇടച്ചിറ ജങ്‌ഷനിലൂടെ പോകണം.
പുക്കാട്ടുപടി, കങ്ങരപ്പടി, തെങ്ങോട് വായനശാല തുടങ്ങിയ ഭാഗത്തുനിന്ന്‌ വ

രുന്ന വാഹനങ്ങൾ ഇടച്ചിറ ജങ്‌ഷനുമുമ്പ് ഇടത്തോട്ടുതിരിഞ്ഞ് കാവുങ്ങമൂല റോഡ്, മഞ്ചേരിക്കുഴി റോഡിലൂടെ സഞ്ചരിച്ച് ഇടച്ചിറ ജങ്‌ഷനിലൂടെ പോകണം.
തടസ്സം സൃഷ്ടിച്ച്‌ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇടച്ചിറ ഇൻഫോപാർക്ക് റൂട്ടിൽ ബസ്‌ സ്റ്റോപ്പുകൾ പുനക്രമീകരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഗതാഗതപരിഷ്‌കാരങ്ങളുമായി സഹകരിക്കണമെന്ന് തൃക്കാക്കര, ഇൻഫോപാർക്ക് പൊലീസും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top