എറണാകുളം> അങ്കമാലിയിൽ ട്രാവലറും തടിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലർ ഡ്രൈവർ മരിച്ചത്. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി എലവും പാടം അബ്ദുൽ മജീദാണ് (59) മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നിന് അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാവലറിൻറെ ഡ്രൈവറായ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ട്രാവലിൻറെ മുൻഭാഗം പൂർണമായും തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..