23 December Monday

മൂന്നാർ ഗ്യാപ്പ് റോഡിൽ യാത്ര നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മൂന്നാർ > അപകടകരമായ രീതിയിൽ പാറകൾ റോഡിലേക്ക് പതിക്കുന്നതിനാൽ മൂന്നാർ ഗ്യാപ്പ് റോഡിൽ യാത്ര നിരോധിച്ചു. സംസ്ഥാനത്ത്‌ കാലാവസ്ഥ രൂക്ഷമായതിനാൽ പലയിടത്തും ഗതാഗതം പൂർണമായും ഭാഗികമായും നിരോധിച്ചു.

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിയുകയും കൂറ്റൻ പാറക്കല്ലുകളും റോഡിലേക്ക് വീഴുകയായിരുന്നു. അടിമാലി മൂന്നാർ റൂട്ടിൽ പള്ളിവാസലിന് സമീപവും ഉരുൾ പൊട്ടലിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിട്ടുണ്ട്.

പല ജില്ലകളിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ കടക്കുന്നതും നിരോധിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top