22 November Friday

ട്രൈബൽ പ്ലസ്‌ പദ്ധതി ; 5046 പട്ടികവർഗ കുടുംബങ്ങൾക്ക്‌ 200 തൊഴിൽദിനം

സ്വന്തം ലേഖകൻUpdated: Wednesday Oct 2, 2024


തിരുവനന്തപുരം
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക്‌ അധികമായി നൂറ്‌ തൊഴിൽദിനംകൂടി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ ട്രൈബൽ പ്ലസ്‌ പദ്ധതിയിൽ 5046 കുടുംബങ്ങൾ 200 തൊഴിൽദിനം പൂർത്തിയാക്കി. തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉറപ്പായ നൂറ്‌ തൊഴിൽദിനങ്ങൾക്കു പുറമെയാണ്‌ അധികമായി 100 തൊഴിൽദിനം നൽകുന്നത്‌.

പാലക്കാട്‌ ജില്ലയിലെ അഗളി പഞ്ചായത്താണ്‌ സംസ്ഥാനത്ത്‌ കൂടുതൽ കുടുംബങ്ങൾക്ക്‌ തൊഴിൽ നൽകിയത്‌,- 372 കുടുംബങ്ങൾക്ക്‌. 259 കുടുംബങ്ങൾക്ക്‌ തൊഴിൽ നൽകി പുതൂർ പഞ്ചായത്ത്‌ രണ്ടാംസ്ഥാനത്തും 198 കുടുംബങ്ങൾക്ക്‌ തൊഴിൽ നൽകി കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്ത്‌ മൂന്നാം സ്ഥാനത്തുമാണ്‌.      ഈ പഞ്ചായത്തുകൾക്ക്‌ പട്ടികജാതി, വർഗ വികസന വകുപ്പ്‌ മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരം നൽകും.

അഗളി പഞ്ചായത്തിന്‌ അഞ്ചുലക്ഷം രൂപയും പുതൂർ, ആറളം പഞ്ചായത്തുകൾക്ക്‌ യഥാക്രമം മൂന്നും രണ്ടും ലക്ഷം രൂപയും നൽകുമെന്ന്‌ മന്ത്രി ഒ ആർ കേളു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും. ബുധനാഴ്ച ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ പകൽ മൂന്നിനാണ്‌ ഉദ്‌ഘാടനച്ചടങ്ങ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top