22 December Sunday

ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

കോന്നി > പത്തനംതിട്ട ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയായിരുന്നു പ്രസവം നടന്നത്. കോന്നിയിൽ നിന്ന് 108 ആംബുലൻസ് പ്രദേശത്തേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ആവാനിരിക്കെയായിരുന്നു  പ്രസവം നടന്നത്.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ശുശ്രൂഷയ്ക്ക് എത്തിയ ആരോഗ്യപ്രവർത്തക പറഞ്ഞു. അവൾ ഗിരിജൻ കോളനിയിലെ സജിതയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മണ്ണാറപ്പാറയിൽ വച്ച് ജീപ്പിൽ വച്ചാണ് സജിത പ്രസവിച്ചത്. കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് സജീതയും മകളും ചേർന്നാണ് പ്രസവ ശുശ്രൂഷ നൽകിയത്. സജിതയുടെ മകൾ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിനിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top